Latest NewsIndiaElection 2019

പ്രധാനമന്ത്രി മോഹമില്ല – ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: പ്രധാനമന്ത്രി കസേരയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു. തിരഞ്ഞെടുപ്പിന് ശേഷം ടി.ഡി.പി അടക്കമുള്ള പ്രാദേശികപാര്‍ട്ടികള്‍ ഒന്നിക്കുമെന്നും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നു നൂറുശതമാനം ഉറപ്പാണെന്നും നായിഡു വ്യക്തമാക്കി.

എന്‍ഡി ടിവിയുടെ ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പ്രാദേശിക എതിരാളികളായ ജഗന്മോഹന്‍ റെഡ്ഢിയോടും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും എതിരെയാണ് പോരാട്ടമെന്നും അദ്ദേഹം തുറന്നടിച്ചു. പ്രത്യേക പദവി വാഗ്ദാനം ചെയ്ത് മോദി ഞങ്ങളെ വഞ്ചിച്ചുവെന്നും നായിഡു ആപോപണം ഉന്നയിച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close