Latest NewsUAE

കോടികൾ ലഭിച്ച ആ ഇന്ത്യാക്കാരനെ ഒടുവിൽ കണ്ടെത്തി ; നന്ദി പറഞ്ഞ് ബിഗ് ടിക്കറ്റ് അധികൃതര്‍

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 18 കോടി രൂപ (ഒരു കോടി ദിര്‍ഹം) സമ്മാനമായി ലഭിച്ച ഇന്ത്യക്കാരനെ കണ്ടെത്താനാകാതെ വലഞ്ഞ ബിഗ് ടിക്കറ്റ് അധികൃതര്‍ വിജയിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ഇപ്പോൾ.അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രവീന്ദ്ര ബോലൂറിനാണ് ബുധനാഴ്ച ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് വേദിയിൽവെച്ചുതന്നെ സന്തോഷ വർത്തയറിയിക്കാൻ രവീന്ദ്ര വിളിച്ചുവെങ്കിലും കിട്ടിയില്ല.

കോടീശ്വരനായയാളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ടിക്കറ്റ് അധികൃതര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. രവീന്ദ്രയുടെ ഇന്ത്യയിലെയും യുഎഇയിലെയും നമ്പറില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. പിതാവ് ഇവിടെയില്ലെന്നും മുംബൈയിൽ പോയെന്നും ഒരാഴ്ച കഴിഞ്ഞേ മടങ്ങി വരികയുള്ളുവെന്നും പറഞ്ഞു. ഒരു സന്തോഷ വാർത്ത പറയാനാണെന്ന് പറഞ്ഞപ്പോൾ വിളിച്ചകാര്യം പിതാവിനോട് പറയാമെന്നായിരുന്നു കുട്ടിയുടെ മറുപടി. പിന്നീട് ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

ഇന്നാലിപ്പോൾ രവീന്ദ്രയെ കണ്ടെത്തിയിരിക്കുകയാണ്. മംഗളുരു സ്വദേശിയാണ് രവീന്ദ്ര ബോലൂറെന്നാണ് വ്യക്തമാകുന്നത്. രവീന്ദ്രയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പങ്കുവച്ച വീഡിയോ ക്യാമ്പയിന്‍ ഏറ്റെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ബിഗ് ടിക്കറ്റ് അധികൃതര്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

https://www.instagram.com/p/Bv1gAEBnxap/?utm_source=ig_embed&utm_campaign=embed_video_watch_again

shortlink

Related Articles

Post Your Comments

Related Articles


Back to top button