KeralaLatest NewsCandidatesElection 2019

ഹാട്രിക് നേട്ടത്തിനൊരുങ്ങി തലസ്ഥാനത്ത് ശശി തരൂര്‍

കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകളുമായി മലയാളികളെ എന്നുവേണ്ട ഏവരെയും എപ്പോഴും അമ്പരപ്പിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എം.പി. എഴുത്തുകാരന്‍, നയതന്ത്രജ്ഞന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം വിജയം മാത്രം സ്വന്തം. 2009 ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോകസഭാമണ്ഡലത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 99998 വോട്ടുകള്‍ക്ക് വിജയിച്ചു. വിജയം 2014 ഉം ആവര്‍ത്തിച്ചു. ഇക്കലമത്രയും രാഷ്ട്രീയ ജീവിതത്തില്‍ നേടിയെടുത്ത അനുഭവ സമ്പത്തുമായാണ് തിരുവനന്തപുരത്തെ സിറ്റിംങ് എം.പി ആയ ഇദ്ദേഹം ഇത്തവണയും കളത്തിലിറങ്ങുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥി ശശി തരൂരില്‍ പൂര്‍ണ്ണവിശ്വാസമര്‍പ്പിച്ചിരിക്കുകയാണ് യുഡിഎഫ്. യുവാക്കളും സ്ത്രീകളുമടക്കമുള്ള എല്ലാ വിഭാഗങ്ങളെയും ഇതുപോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കള്‍ ചുരുക്കമെന്ന് വിശ്വാസികളായ വോട്ടര്‍മാര്‍ പറയുന്നു.

 

നയതന്ത്രജ്ഞനും എഴുത്തുകാരനുമായ തരൂരിനെപ്പോലെയുള്ളവര്‍ സാധാരണ ദൈനംദിന രാഷ്ട്രീയത്തില്‍ വിജയിക്കാറില്ല. എന്നാല്‍ ഇവിടെയാണ് അദ്ദേഹം നേടിയെടുത്ത സ്വീകാര്യത വേറിട്ടുനില്‍ക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയ്ക്കെതിരെ, മതേതര ചിന്തയുടെ ഉജ്വല പ്രതീകമാണ് ഇന്ന് തരൂര്‍. തിരുവനന്തപുരത്തിനു വേണ്ടി ഈ പത്താണ്ടു ചെയ്ത നല്ല കാര്യങ്ങളും സാമുദായിക, സാമൂഹിക വിഭാഗങ്ങള്‍ക്കു സ്വീകാര്യനെന്ന പ്രതിച്ഛായയുമാണു തരൂരിന്റെയും യുഡിഎഫിന്റെയും കരുത്ത്. 2014 ല്‍ ഏഴില്‍ 4 മണ്ഡലങ്ങളിലും പിന്നിലായിട്ടും തന്നെ കാത്തുരക്ഷിച്ച തീരമേഖലയെ ന്നായി ഓര്‍മിക്കുന്നതു കൊണ്ടു കൂടിയാണു പ്രളയവേളയില്‍ കേരളത്തിനു തുണയായ മത്സ്യത്തൊഴിലാളികള്‍ക്കു നൊബേല്‍ സമ്മാനമെന്ന ആവശ്യം ഈ യുഎന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഉയര്‍ത്തിയത്.

2004ല്‍ 99,998 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച തരൂരിന് 2014 ലെ കടുത്ത ത്രികോണ മത്സരത്തില്‍ അതേ മികവ് ആവര്‍ത്തിക്കാനായില്ല. പക്ഷേ, തുടര്‍ച്ചയായ 10 വര്‍ഷത്തെ പ്രവര്‍ത്തനവും സാന്നിധ്യവും വഴി ഹാട്രിക് തടയാന്‍ ആരുണ്ട് എന്ന ചോദ്യം എതിരാളികള്‍ക്കെതിരെ ആത്മവിശ്വാസത്തോടെ ഉയര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പുരോഗമനവാദികളെ പാടെ നിരാശരാക്കാതെ തന്നെ ശബരിമലവാദികളെ കൂടെ നിര്‍ത്താന്‍ തരൂര്‍ കാട്ടിയ രാഷ്ട്രീയ മെയ്‌വഴക്കവും ശ്രദ്ധ പിടിച്ചുപറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button