KeralaLatest NewsElection NewsElection 2019

ജനവികാരം എന്തെന്ന് ഈ പ്രതിമകള്‍ പറയും ; പ്രധാനമന്ത്രിയുടേയും അമിത്ഷായുടേയും പ്രതിമകള്‍ നിര്‍മ്മിച്ച് ആരാധകനും ശില്‍പിയുമായ ചന്ദ്രന്‍

അയ്യന്തോള്‍ : ഭംഗി പകരുന്ന ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ച് പ്രധാനമന്ത്രിയുടേയും അമിത്ഷായുടേയും കടുത്ത ആരാധകനായ തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയായ ചന്ദ്രന്‍. കെ എസ് ആര്‍ടിസി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ജന്മനാല്‍ ലഭിച്ച കല പ്രയോജനപ്പെടുത്തിയാണ് ആകര്‍ഷകത്വം നിറക്കുന്ന ശില്‍പ്പങ്ങള്‍ക്ക് കരവിരുത് പകര്‍ന്നത്. സമയമില്ലാതെ ഓടി നടക്കുന്ന രാജ്യത്തിന് വേണ്ടി സധാ സമയം യജ്ജിക്കുന്ന മോദിജിയോടുളള ആരാധന യുടെ ഫലമാണ് ഈ ശില്‍പ്പങ്ങള്‍ പിറക്കാന്‍ കാരണമായി തീര്‍ന്നതെന്ന് ചന്ദ്രന്‍ പറയുന്നു.

വളരെയേറെ ഭംഗി പകരുന്ന ശില്‍പ്പങ്ങള്‍ ആവശ്യപ്പെട്ട് രാജ്യത്താകമാനം നിന്നും ആളുകളുടെ വിളി എത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ആരാധനയുടെ ഭാഗമായി നിര്‍മ്മിച്ചതാണെങ്കിലും ആവശ്യക്കാര്‍ ഏറിയിരിക്കുന്നതിനാല്‍ നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും കൂടുതല്‍ ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിന്‍റെ പണിപ്പുരയിലാണ് ഈ കലാകാരനിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button