Latest NewsKeralaIndiaElection 2019

കുമ്മനം രാജേട്ടന്‍ എന്റെ സഹോദരനെപോലെ , മോദിക്കൊപ്പം അദ്ദേഹമുണ്ടാകണം-നടന്‍ ദിനേശ് പണിക്കര്‍-വീഡിയോ

മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തിന് അത്ഭുതകരമായ മാറ്റം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു

പ്രധാനമന്ത്രി മോദിയെയും കുമ്മനം രാജശേഖരനെയും വാനോളം പുകഴ്ത്തി നടൻ ദിനേശ് പണിക്കർ. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യ ഇന്ന് ലോക രാജ്യങ്ങൾക്കിടയിൽ എത്രത്തോളം ഉന്നത നിലയിലാണെന്ന്‌ നാം പഠിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തിന് അത്ഭുതകരമായ മാറ്റം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.വളരെ വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം ചിന്തിച്ചത്. ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങള്‍ ഇന്ന് വിദേശ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

അവര്‍ നമ്മളെ വളരെ ആദരവോടെ കാണുന്നു. താമസിയാതെ നമ്മള്‍ നമ്പര്‍ വണ്‍ സൂപ്പര്‍ പവറായി മാറുമെന്നതില്‍ സംശയം വേണ്ട. താന്‍ ഒരു പാര്‍ട്ടിയുടെ വക്താവല്ലെന്നും, പ്രധാനപ്പെട്ട ഇക്കാര്യം പറയാനാണ് വീഡിയൊവില്‍ വന്നതെന്നും ദിനേശ് പണിക്കര്‍ പറയുന്നു. കൂടാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്റെ ജ്യേഷ്ഠ സഹോദരനാണെന്നും അദ്ദേഹത്തൊടൊപ്പമാണ് താനെന്നും ദിനേശ് പണിക്കര്‍ പറയുന്നു . തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയൊവിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button