KeralaLatest NewsIndiaElection 2019

ബിജെപിയുടെ പരാജയം ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന‌് അനിവാര്യം: ഇടതുപക്ഷമാണ് ശരി: ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

കൊച്ചി : മതേതര ജനാധിപത്യ സോഷ്യലിസ്റ്റ‌് ഇന്ത്യയ്ക്ക‌ുവേണ്ടി ഇന്ന‌് നിലകൊള്ളുന്നത‌് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം മാത്രമാണെന്ന്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌. കേരളത്തില്‍ സവര്‍ണാധിപത്യത്തെയും ജന്മിത്തത്തെയും തകര്‍ത്ത മുഖ്യശക്തി കമ്യൂണിസ്റ്റ‌് പ്രസ്ഥാനമാണ‌്. മതത്തിനും ജാതിക്കും അതീതമായി പാവപ്പെട്ടവരെ ഒരുമിപ്പിച്ചത‌് കമ്യൂണിസ്റ്റ‌് പാര്‍ടിയാണ‌്. അതുകൊണ്ട‌് ഓരോ വോട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക‌് ചെയ്യണമെന്നും ചുള്ളിക്കാട്‌ പറഞ്ഞു.

‘ഇന്ത്യയുടെ ദേശീയ സമ്പത്ത്‌ ബഹുരാഷ്ട്ര കുത്തകകള്‍ക്ക‌് അടിയറവയ്ക്കുക, ഇന്ത്യന്‍ സംസ്കാരത്തില്‍നിന്ന‌് മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങള്‍ തുടച്ചുനീക്കുക– ഇതാണ‌് സംഘപരിവാര്‍ രാഷ്ട്രീയം. ഈ രാഷ്ട്രീയം നമ്മുടെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമുദായ മൈത്രിയുടെയും അന്ത്യം കുറിക്കും. എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയും അവകാശങ്ങളും ഉറപ്പ‌ുനല്‍കുന്ന ഭരണഘടന തകര്‍ക്കപ്പെടും. അതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ജനാധിപത്യ ഇന്ത്യയുടെ നിലനില്‍പ്പിന‌് അനിവാര്യമാണ‌്.’

‘നരസിംഹറാവു സര്‍ക്കാരിന്റെ ഒത്താശയോടെയാണ‌് ബാബ‌്റി മസ്ജിദ‌് തകര്‍ക്കപ്പെട്ടത‌്. അതാണ‌് ഹിന്ദുത്വശക്തികള്‍ മേല്‍ക്കൈ നേടാന്‍ കാരണം. നിര്‍ണായക ഘട്ടങ്ങളിലെല്ലാം വര്‍ഗീയശക്തികളെ മാറിമാറി പ്രീണിപ്പിക്കുന്ന കോണ്‍ഗ്രസ‌് രാഷ്ട്രീയം ഹിന്ദുത്വശക്തികളുടെ വളര്‍ച്ചയെ സഹായിക്കുകയാണ‌് ചെയ്തത‌്. തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണക്കാരുടെയും പൊതുവായ ജീവിതപ്രശ്നങ്ങളെ പരിഗണിക്കുന്നത‌് വര്‍ഗരാഷ്ട്രീയമാണ‌്. വര്‍ഗീയ രാഷ്ട്രീയമല്ല. അതിനാല്‍ ജാതി മതാതീതമായ വര്‍ഗരാഷ്ട്രീയത്തെയാണ‌് ശക്തിപ്പെടുത്തേണ്ടതെന്നും’ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button