Latest NewsElection NewsKerala

ഒളിക്യാമറ വിവാദം ; എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തുന്നു

കോഴിക്കോട്: സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപറേഷനിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തുന്നു. രണ്ട് പരാതികളിലാണ് മൊഴിയെടുപ്പ്. എം.കെ രാഘവന്റെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുക്കുന്നത്. മൊഴിയെടുക്കുന്നത് ഡിസിപി ജമാലുദ്ദിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ്.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നൽകിയിരുന്നു. കമ്മീഷൻ ഈ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഈ അന്വേഷണത്തിന്റെ ഭാ​ഗമായാണ് ഇന്ന് രാഘവനിൽ നിന്നും മൊഴിയെടുക്കുന്നത്.

മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം നേരത്തെ എം.കെ രാഘവനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഘവൻ മൊഴി നൽകാൻ എത്തിയിരുന്നില്ല. വിവാദത്തിൽ രാഘവന് ജാ​ഗ്രതക്കുറവ് ഉണ്ടായെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. പാർട്ടി ഇത് സംബന്ധിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close