Latest NewsUAEGulf

ഷാര്‍ജയില്‍ പ്രവാസിയെ വധശിക്ഷക്ക് വിധിച്ചു

ഷാര്‍ജ : സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് ഷാര്‍ജ കുറ്റകൃത്യ നിരോധിത കോടതി ഏഷ്യന്‍ വംശജനായ പ്രവാസിയെ വധശിക്ഷക്ക് വിധിച്ചു . ഷിസോഫേനിയ എന്ന മാനസികരോഗത്തിന് ഇരയാണ് പ്രതിയെന്ന് കാട്ടി പ്രതിഭാഗം അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ തളളിയാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

പ്രതിഭാഗം വക്കീല്‍ പ്രതിയുടെ രോഗവിവരം ചൂണ്ടിക്കാട്ടി കോടതിയടില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട ബന്ധുക്കളോട് രക്തത്തിന് പകരം പണം സ്വീകരിക്കാന്‍ തയ്യാറാണോ എന്ന് ആരാഞ്ഞിരുന്നു. എന്നാല്‍ ഇരയുടെ അനുജന്‍ പണം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ചില വ്യക്തിപരമായ സംഭാഷണങ്ങള്‍ക്കിടെ പ്രതി ഇരയെ കത്തിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

തന്‍റെ ചേട്ടന്‍ ഒരു പാവമായിരുന്നെന്നും ആരോടും വഴക്കിന് പോകത്തപ്രകൃതമായിരുന്നു. താന്‍ ബ്ലഡ് മണി സ്വീകരിക്കാന്‍ തയ്യാറല്ല എന്നാണ് ഇരയുടെ അനുജന്‍ കോടതിയെ ബോധിപ്പിച്ചത്.

Related Articles

Post Your Comments


Back to top button