Latest NewsNews

ബാലികയെ മർദ്ദിച്ച സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ പാ

മലപ്പുറം: എടപ്പാളിൽ നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം സി. രാഘവനെതിരെ പാർട്ടി നടപടിയില്ല. കുട്ടി വീണ് പരിക്കേറ്റതാണെന്നും അതിനാൽ സി രാഘവനെതിരെ പാർട്ടി നടപടിയുണ്ടാവില്ലെന്ന് സി പി എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.ഞാ​യ​റാ​ഴ്ച ​എ​ട​പ്പാ​ള്‍ ജ​ങ്​​ഷ​നി​ൽ പാ​ല​ക്കാ​ട് റോ​ഡി​ലു​ള്ള സി.പി.എം നേതാവ് രാ​ഘ​വന്റെ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ് കേസിനാസ്​പദമായ​ സം​ഭ​വം നടന്നത്​. ആക്രി സാധനങ്ങൾ പറക്കുന്നതിനിടെയാണ് മർദ്ദനം നടന്നത്.

പാർട്ടി നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിക്ക് പരിക്കേറ്റത് വീഴ്ച്ചയിലാണെന്നാണ് മനസിലാക്കിയത്. വീട്ടിലെ ആക്രി സാധനങ്ങൾ പെറുക്കുന്നത് തടയുക മാത്രമാണ് സി രാഘവൻ ചെയ്തതെന്നും ഇത് സ്വാഭാവിക നടപടിയാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം സി.രാഘവനെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

https://www.youtube.com/watch?v=IRCF7RRb654

 

shortlink

Related Articles

Post Your Comments

Related Articles


Back to top button