Latest NewsKeralaIndia

സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി

ആന്റി ഗുണ്ടാ സ്വാകാര്‍ഡും കറുകച്ചാല്‍ പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ 250 ഡിറ്റനേറ്ററുകളും 82 ജെലാറ്റിന്‍ സ്‌റ്റിക്കുകളും അഞ്ചരക്കിലോ വെടിമരുന്നും പിടിച്ചെടുത്തു.

കറുകച്ചാല്‍: നെടുംകുന്നത്തെ സ്വകാര്യ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടി. ഇന്നലെ രാവിലെ 10.30നു ജില്ലാ പോലീസ്‌ മേധാവിയുടെ ആന്റി ഗുണ്ടാ സ്വാകാര്‍ഡും കറുകച്ചാല്‍ പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ 250 ഡിറ്റനേറ്ററുകളും 82 ജെലാറ്റിന്‍ സ്‌റ്റിക്കുകളും അഞ്ചരക്കിലോ വെടിമരുന്നും പിടിച്ചെടുത്തു.

സംഭവത്തില്‍ ഗോഡൗണ്‍ ഉടമയായ നെടുംകുന്നം ലക്ഷ്‌മിസദനം സന്ദീപ്‌ (49), സഹോദരന്‍ സന്തോഷ്‌ (44) എന്നിവരെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. മുമ്പ് മേഖലയില്‍ പാറപൊട്ടിക്കാനാവശ്യമായ സ്‌ഫോടക വസ്‌തുക്കള്‍ വിതരണം ചെയ്യാന്‍ ഇവര്‍ക്കു ലൈസന്‍സ്‌ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് ലൈസന്‍സ്‌ റദ്ദാക്കി.

പക്ഷെ കറുകച്ചാല്‍, നെടുംകുന്നം പ്രദേശങ്ങളിലെ പാറമടകളിലേക്കാവശ്യമായ സ്‌ഫോടക വസ്‌തുക്കള്‍ ഇവര്‍ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ടെന്നു ജില്ലാ പോലീസ്‌ മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. ഇവരുടെ ഉടമസ്‌ഥതയിലുള്ള നെടുംകുന്നത്തെ ഹാര്‍ഡെ്‌വെയര്‍ സ്‌റ്റോറിന്റെ ഗോഡൗണിലാണു സ്‌ഫോടക വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button