KeralaLatest NewsCandidates

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിലയിരുത്തി മലപ്പുറം കീഴടക്കാന്‍ വി. ഉണ്ണിക്കൃഷ്ണന്‍

മലപ്പുറം: കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന വി. ഉണ്ണികൃഷ്ണന്‍ പ്രചാരണരംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എബിവിപിയുടെയും ദേശീയ അധ്യാപക പരിഷത്തിന്റെയും സംസ്ഥാന പ്രസിഡന്റായി മണ്ഡലത്തില്‍ മുഴുവന്‍ ബന്ധങ്ങളുള്ളയാളാണ് ബിജെപി സ്ഥാനാര്‍ഥിയായ വി. ഉണ്ണിക്കൃഷ്ണന്‍. 2016 ല്‍ കോട്ടയ്ക്കല്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. അധ്യാപക സംഘടനാ നേതാവായുള്ള മണ്ഡല പരിചയമാണ് വി ഉണ്ണിക്കൃഷ്ണന്റെ ഏറ്റവും വലിയ കരുത്ത്. കൂടാതെ ആചാര സംരക്ഷണത്തിനായുള്ള ഉണ്ണിക്കൃഷ്ണന്റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തന്നെയാണ് വിശ്വാസം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോ-മാ-ലി സഖ്യം ശക്തമായിരുന്ന കോട്ടക്കല്‍ മണ്ഡലത്തിലും ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു എന്‍ഡിഎക്ക് വേണ്ടി കളത്തിലിറങ്ങിയത്. അന്ന് അവിശുദ്ധ കൂട്ടുകെട്ടുകളെ ഞെട്ടിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ വി. ഉണ്ണികൃഷ്ണന്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണ്. രാഷ്ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങളുള്ള സൗമ്യനായ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. മോദി സര്‍ക്കാരിനെതിരെ ഇടതുവലത് മുന്നണികള്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്ക് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മലപ്പുറവും മാറ്റത്തിന്റെ പാതയിലാണെന്നും വി. ഉണ്ണികൃഷ്ണന്‍ പറയുന്നു. സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോഴെ ഉണ്ണിക്കൃഷ്ണന്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button