UAELatest NewsGulf

ഭര്‍ത്താവ് പിശുക്കന്‍ ; വിവാഹമോചനംതേടി യുവതി അബുദാബി കോടതിയെ സമീപിച്ചു

അബുദാബി :    ഭര്‍ത്താവിന്‍റെ പിശുക്കന്‍ മനോഭാവത്തില്‍ എതിര്‍പ്പ് അറിയിച്ച് യുവതി വിവാഹമോചനം തേടി അബുദാബി കോടതിയില്‍. തന്നെക്കാള്‍ 13 വയസിന് മുതിര്‍ന്ന ഇറാനിയന്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് അറബി യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. വെെദ്യുതിബില്ല്,വെളളത്തിന്‍റെ ബില്ല് അടക്കം ആഹാരസാധനങ്ങള്‍ വാങ്ങുന്നതിന്‍റെ പണം പോലും താനാണ് മുടക്കുന്നതെന്ന് യുവതി.

പോരാത്തതിന് വിവാഹത്തിന് പോലും ഭര്‍ത്താവ് ചില്ലിക്കാശ് ചിലവാക്കിയില്ല എന്നും യുവതി.തന്‍റെ രേഖകളെല്ലാം നഷ്ടപ്പെട്ടുവെന്നും എല്ലാ ഇടപാടുകളും തന്നോട് നിറവേറ്റാന്‍ ആവശ്യപ്പെടുകയാണെന്നും യുവതി കോടതിയോട് പറഞ്ഞു. വീട്ടിലെ ഫര്‍ണിച്ചര്‍ വരെ വാങ്ങിയത് താനാണെന്നും ഭര്‍ത്താവിന്‍റെ ഈ വൃത്തികേട്ട മനോഭാവത്തോട് ഒത്ത് പോകാന്‍ കഴിയുന്നില്ലെന്നും വിവാഹമോചനം സാധ്യമാക്കി തനിക്ക് നഷ്ചമായ പണം മുഴുവന്‍ തിരികെ ലഭിക്കുന്നതിന് വഴിയൊരുക്കണമെന്നാണ് അവര്‍ ഇപ്പോള്‍ കോടതിയോട് ആവശ്യപ്പെടുന്നത്. അതേസമയം ഭര്‍ത്താവ് ഈ കാര്യങ്ങള്‍ നിരാകരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button