Latest NewsIndia

സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതി : 1511 കോടി രൂപ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയ്ക്കായി 1511 കോടി രൂപ അനുവദിച്ച് കേന്ദ്രം. 5 മാസത്തെ വേതനമായ 1511 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.

2018 നവംബര്‍ മുതലുളള കുടിശ്ശികയാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിന് ലഭിക്കാനുണ്ടായിരുന്നത്. തൊഴില്‍ ചെയ്തതിന്റെ കൂലി 14 ദിവസത്തിനുളളില്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്ന് നിയമമുളളപ്പോഴാണ് 5 മാസമായി കേന്ദ്രം വേതനം വൈകിപ്പിച്ചത്. കുടിശ്ശിക വൈകുന്നതിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഇടപടലിന് പിന്നാലെയാണ് കുടശ്ശിക തുകയായ 1511 കോടി രൂപ കേന്ദ്രം അനുവദിച്ചത്.

സംസ്ഥാനത്തെ 14.5 ലക്ഷം കുടുംബങ്ങളുടെ മാസങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 150 തൊഴില്‍ദിനങ്ങള്‍ അനുവദിച്ച ഏഴു ജില്ലകളിലെ തൊഴിലാളികളുടെ കൂലിയും കുടശ്ശികയോടെപ്പം അനുവദിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ദേശീയ ശരാശരിയേക്കാള്‍ കൂടുതലായിരുന്നു തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തില്‍ സൃഷ്ടിച്ച തൊഴില്‍ ദിനങ്ങള്‍. കേന്ദ്രം അനുവദിച്ച അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ ഡിസംബറോടെ തന്നെ സംസ്ഥാനം പൂര്‍ത്തീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button