Cricket

ഐപിഎല്‍ നോക്കി കോലിയെ വിലയിരുത്തരുതെന്ന് വിമര്‍ശകരെ തള്ളി ദിലീപ് വെങ്സര്‍ക്കാര്‍

മുംബൈ: വിരാട് കോലിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്സര്‍ക്കാര്‍. ഐപിഎല്‍ നോക്കി വിരാട് കോലിയെ വിലയിരുത്തരുത്. ഒരു താരത്തിന്റെ പ്രകടനത്തെ വിലയിരുത്താന്‍ ഐപിഎല്‍ മാനദണ്ഡമല്ല. വിരാട് എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെന്നും വെങ്സര്‍ക്കാര്‍ പറഞ്ഞു

നായകനെന്ന നിലയില്‍ കോലി വളരുകയാണ്. ഒരിക്കല്‍ അയാളില്‍ വിശ്വാസം അര്‍പ്പിച്ചാല്‍ എക്കാലത്തും പിന്തുണയ്ക്കണമെന്നു കോലി ടെസ്റ്റിലും ഏകദിനത്തിലും മികവ് കാട്ടുന്നു. ലോകകപ്പില്‍ ഇന്ത്യ അവസാന നാലില്‍ എത്താനുള്ള സാധ്യതകളുണ്ടെന്നും വെങ്സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് ലൈനപ്പാണ് ഇപ്പോഴത്തേത്. ഇംഗ്ലണ്ടില്‍ ബാറ്റ് ചെയ്യുക അത്ര എളുപ്പമല്ല. ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ചാമ്പ്യന്‍മാരായ ഓസട്രേലിയയുമാണ് ലോകകപ്പിലെ ഫേവറേറ്റുകള്‍. രോഹിതിനെയും കോലിയെയും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ ബാറ്റിംഗ് ശക്തമാക്കണമെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button