KeralaLatest News

കെഎം മാണിയുടെ വിയോഗം  ; കോട്ടയത്ത് നാളെ പൊതുദര്‍ശനം ; സംസ്കാരം വ്യാഴാഴ്ച വൈകിട്ട്

കൊച്ചി:  കെഎം മാണി അന്തരിച്ചു. വിയോഗം ഇന്ന് വെകുന്നേരമായിരുന്നു. മൃതദേഹം ആശുപത്രിയില്‍ അരമണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ചു. വിവിധ മേഖലകളിലുളളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്കുശേഷം പാലായിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടക്കും.

86 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികില്‍സയിലായിരുന്നു. . ഇന്ന് രാവിലെ അരോഗ്യനില മെച്ചപ്പെട്ടെങ്കിലും പിന്നീട് ആരോഗ്യം ഗുരുതരമാകുകയായിരുന്നു. വൈകിട്ട് 4.57ന് മരണം സ്ഥിരീകരിച്ചു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button