Latest NewsKerala

സ്വര്‍ണമാല തിരികെ കിട്ടിയതിന് പിന്നില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മാന്നാര്‍: തേവേരി സ്വദേശിക്ക് സ്വര്‍ണമാല തിരിച്ചുകിട്ടിയതിനു പിന്നില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആലപ്പുഴ മാന്നാര്‍ പരുമലക്കടവില്‍ വെച്ച് ഒമ്പത് ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ഞായാറാഴ്ചയാണ് നഷ്ടപ്പെട്ടത്. തേവേരി സ്വദേശി വിജിയുടെ മകളുടെയാണ് മാലയാണ് കായംകുളത്ത് പോകുന്നതിനിടെ കളഞ്ഞുപോയത്. എന്നാല്‍ ഈ മാല ലഭിച്ച യാത്രക്കാരന്‍ ഇത് മാന്നാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. മാന്നാറിലെ പ്രാദേശിക ശക്തി ചാനലിന്റെ പ്രവര്‍ത്തകനും കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ അന്‍ഷാദിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട വിജി ഇവരെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി അഡീഷണല്‍ എസ്‌ഐ രവികുമാറില്‍ നിന്നും സ്വര്‍ണ്ണം ഏറ്റുവാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button