Latest NewsElection NewsIndia

കുടുംബത്തോടൊപ്പമെത്തി രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു

അമേഠി : ലോക്സഭ തെരഞ്ഞെടുപ്പിൽ അമേഠിയിലെ കോൺഗ്രസ് സ്ഥാനാർത്ഥയായി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. പത്രിക നൽകുന്നതിന് മുന്നോടിയായി റോഡ് ഷോയും നടത്തി.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയിൽ രാഹുലിന്റെ എതിരാളി. 2014ലെ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ പരാജയപ്പെടുത്തിയിരുന്നു.

കഴിഞ്ഞ 15 വർഷമായി രാഹുൽ ഗാന്ധിയാണ് അമേഠി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മെയ് ആറിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. അമേഠിയ്ക്ക് പുറമേ വയനാട് മണ്ഡലത്തിൽ നിന്നു കൂടി രാഹുൽ ഇത്തവണ ജനവിധി തേടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button