News

വയനാട് സീറ്റ് രാഹുല്‍ ഗാന്ധിയ്ക്ക് വിട്ടുകൊടുക്കാന്‍ തന്നെ തേടി എത്തി എന്ന് പറയുന്ന ആ ഓഫറുകളെ കുറിച്ച് ടി.സിദ്ദിഖ് മനസ് തുറക്കുന്നു

കോഴിക്കോട്: ഏറെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍ വയനാട് സീറ്റ് രാഹുല്‍ ഗാന്ധിയ്ക്ക് വിട്ടുകൊടുക്കാന്‍ തന്നെ തേടി എത്തിയ ആ ഓഫറുകളെ കുറിച്ച് ടി.സിദ്ദിഖ് ഇവിടെ തുറന്നുപറയുകയാണ്. നിലവിലെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായ ടി.സിദ്ദിഖിനായിരുന്നു വയനാട് സീറ്റ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ വയനാട് സീറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ടി.സിദ്ദിഖിന് സീറ്റ് ഒഴിയേണ്ടിവന്നത്.

എന്നാല്‍ വയനാട് സീറ്റ് രാഹുലിന് വിട്ടുനല്‍കുന്നതിനായി കോണ്‍ഗ്രസ് നേതൃത്വം സിദ്ദിഖിന് ഒട്ടനവധി ഓഫര്‍ നല്‍കിയെന്ന തരത്തില്‍ പ്രചാരണങ്ങള്‍ പരന്നിരുന്നു. രാജ്യസഭ എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി എന്നീ പദവികളാണ് ടി.സിദ്ദിഖിനെ തേടി എത്തിയതെന്ന് പ്രചരണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ അതെല്ലാം വെറും ഊഹോപോഹങ്ങള്‍ മാത്രമായിരുന്നുവെന്ന് ടി.സിദ്ദിഖ് പറയുന്നു.

വയനാട് സീറ്റ് വിട്ടുനല്‍കാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനവുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവന്നിരുന്നെങ്കില്‍ അത്തരമൊരു കാര്യം സംസാരിക്കരുതെന്ന് പറയേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. താന്‍ അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ല, തന്നോട് ഇങ്ങനെയാരു കാര്യം കോണ്‍ഗ്രസ് നേതൃത്വവും പറഞ്ഞിട്ടില്ല. അങ്ങനയൊരു കണ്ടീഷന്‍ വച്ചുള്ള സംസാരമേ ഉണ്ടാവാന്‍ പാടില്ല. തന്നെ സാന്ത്വനിപ്പിക്കാന്‍ ഒരു ഓഫറും കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവച്ചിട്ടില്ല.

ഭാവിരാഷ്ട്രീയത്തില്‍ തന്റെ അദ്ധ്വാനവും പ്രവര്‍ത്തനവും പരിഗണിച്ചുകൊണ്ട് തനിക്ക് പുതിയ പദവി നല്‍കണമെന്ന് പാര്‍ട്ടി തലത്തില്‍ എടുക്കേണ്ട തീരുമാനമാണ്. തന്നെ ഏല്‍പ്പിക്കുന്ന എന്ത് ഉത്തരവാദിത്തവും പരമാവധി പ്രേയത്‌നം എടുത്ത് നിര്‍വഹിക്കാറുണ്ട്. നാളെ പാര്‍ട്ടി ഏത് തരത്തിലുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അത് കൃത്യമായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞുനിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button