Business

ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ

മുംബൈ : ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 60 പോയിന്റ് താഴ്ന്നു 38879ലും നിഫ്റ്റി 19 പോയിന്റ് താഴ്ന്നു 11,652ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 314 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 431 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

വിപ്രോ, യെസ് ബാങ്ക്, സിപ്ല, ഇന്‍ഫോസിസ്, ഒഎന്‍ജിസി, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ഗ്രാസിം, ഗെയില്‍ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായിരുന്നു.

Tags

Post Your Comments


Back to top button
Close
Close