KeralaLatest NewsCandidatesElection 2019

പി സി ജോര്‍ജിന്റെ എൻഡിഎ പ്രവേശനം: പ്രതികരണവുമായി തുഷാര്‍ വെള്ളപ്പള്ളി

വയനാട്: പി സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടിയുടെ എൻഡിഎ പ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. പി സി ജോര്‍ജിന്റെ അംഗത്വം എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്നും . പി സി ജോര്‍ജ് മുന്നണിയുടെ ഭാഗമായതോടെ പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കുമെന്നു തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ വിളിച്ച്‌ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജ് ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്ന്  ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള, ബിജെപി അഖിലേന്ത്യാ സെക്രട്ടറി സത്യകുമാര്‍ എന്നിവരും ജനപക്ഷം സെക്കുലര്‍ നേതാക്കളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ജനപക്ഷത്തിനൊപ്പം കാമരാജ് കോണ്‍ഗ്രസ്, ശിവസേന, എഐഎഡിഎംകെ, ജെഡിയു, ഡിഎല്‍പി എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി ബിജെപി മുന്നണിയില്‍ ചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button