Cricket

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍കിങ്സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും

ജയ്പ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം. രാജസ്ഥാന്റെ സ്വന്തം തട്ടകമായ ജയ്പ്പൂരില്‍ രാത്രി എട്ടിന് കളി തുടങ്ങും. സീസണില്‍ ഇതിനുമുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ വിജയിച്ചിരുന്നു

ലീഗില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് ഒരു വിജയവുമായി തപ്പിതടയുകയാണ് രാജസ്ഥാന്‍. ഇതുവരെ വിജയം കാണാനാകാത്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മാത്രമാണ് ജയിക്കാനായത്.നായകന്‍ അജിങ്ക്യ രഹാനെ വലിയ സ്‌കോര്‍ കണ്ടെത്തിയിട്ടില്ല. മലയാളിതാരം സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്നത്തെ മത്സരത്തിലും കളിക്കാന്‍ ഇടയില്ല.

മറുഭാഗത്ത് മികച്ച ഫോമിലാണ് ചെന്നൈ. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും വിജയം കണ്ടു. ഓള്‍റൗണ്ടര്‍മാരിലാണ് ചെന്നൈയുടെ പ്രതീക്ഷ. പരിക്ക് മൂലം വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ഇന്നത്തെ മത്സരത്തിലും കളിക്കാന്‍ ഇടയില്ല. ഇതിനുമുമ്പ് 21 തവണ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പതിമൂന്നിലും വിജയം ചെന്നൈക്കൊപ്പം നിന്നു. എട്ട് മത്സരങ്ങളിലാണ് രാജസ്ഥാന് ജയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button