KeralaLatest News

ട്രെയിനിൽ പടക്കങ്ങൾ കണ്ടെത്തി; കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ച ക്ലീനിങ് സ്റ്റാഫിന് പരിക്ക്

കൊച്ചി: ട്രെയിനില്‍ പടക്കങ്ങള്‍ കണ്ടെത്തി. പടക്കമാണെന്നറിയാതെ കുത്തിപ്പൊട്ടിക്കാന്‍ ശ്രമിച്ച ക്ലീനിങ് സ്റ്റാഫിന് പരിക്കേറ്റു. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് ബുധനാഴ്ച രാവിലെ എത്തിയ മംഗള എക്സ്‌പ്രസിന്റെ എസ് 1 കോച്ചിലാണ് ഏറുപടക്കത്തിനു സമാനമായ 20 പടക്കങ്ങള്‍ അടങ്ങിയ സഞ്ചി കണ്ടെത്തിയത്. ട്രെയിന്‍ വൃത്തിയാക്കുന്നതിനിടെ അമീര്‍ അലി എന്നയാള്‍ ഇത് എന്താണെന്ന് അറിയാനായി കുത്തിപ്പൊട്ടിക്കുന്നതിനിടെ പൊട്ടുകയും അമീര്‍ അലിയുടെ വിരലുകള്‍ക്കു പൊള്ളലേല്‍ക്കുകയുമായിരുന്നു. തുടർന്ന് സംഭവം റെയിൽവേ പോലീസിനെ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button