Latest NewsKerala

ഏതെങ്കിലും ജാതിയുടെയും മതത്തിന്റെയും ജില്ലയല്ല വയനാട്; അമിത് ഷായ്‌ക്കെതിരെ വിമർശനവുമായി കെ.സി. വേണുഗോപാല്‍

കല്പറ്റ: രാജവെമ്പാലയേക്കാള്‍ ഭീകരമായ വിഷം പരത്തുന്ന ആളാണ്‌ അമിത് ഷായെന്ന വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ .സി വേണുഗോപാല്‍. അമിത്ഷായുടെ പരാമ‌ര്‍ശം കേരളത്തോടുള്ള അവഹേളനമാണെന്നും വയനാടിന്റെ പാരമ്പര്യം അമിത്ഷായ്ക്ക് അറിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതെങ്കിലും ജാതിയുടെയും മതത്തിന്റെയും ജില്ലയല്ല വയനാട്. ഏതെങ്കിലും മണ്ഡലത്തെ മതപരമായി ഭിന്നിപ്പിക്കാറുണ്ടോ. വയനാടിന്റെ സംസ്കാരം മനസിലാക്കണം. അമിത്ഷായുടെ കണ്ണ് അന്ധത നിറഞ്ഞതാണ്. ഭീന്നിപ്പിക്കുന്ന കാഴ്ച മാത്രമേ അമിത്ഷായുടെ കണ്ണിന് കാണാന്‍ സാധിക്കുകയുള്ളൂ. അതിനുള്ള ചുട്ട മറുപടിയാകും തിരഞ്ഞെടുപ്പെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്. പാര്‍ലമെന്റില്‍ ഇക്കാര്യം താന്‍ തന്നെ ഉന്നയിച്ചിരുന്നു. മുത്തലാക്ക് വിഷയത്തില്‍ ഓ‌ഡിനന്‍സ് ഇറക്കിയ കേന്ദ്രസര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാതെ വിശ്വാസികളെ കബളിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബി.ജെ.പി ശബരിമലയെ ഉപയോഗിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button