Latest NewsInternationalVideos

വിമാനത്താവളത്തിൽ വെച്ച് ഈ യുവാവ് ഒറ്റയടിക്ക് കുടിച്ചത് 2.5ലിറ്റർ പാൽ : സംഭവമിങ്ങനെ

വിമാനത്താവളത്തിൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഈ യുവാവ് ഒറ്റയടിക്ക് കുടിച്ചത് 2.5ലിറ്റർ പാൽ. വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്ന അളവിൽ കൂടുതൽ പാലുമായി എത്തിയ യുവാവിനെ സെക്യൂരിറ്റി തടഞ്ഞപ്പോൾ കളയാൻ വയ്യാതെ പാൽ യുവാവ് ഒറ്റയിരിപ്പിൽ കുടിക്കുകയായിരുന്നു.

വീഡിയോ കടപ്പാട് /Video courtesy : ഡെയിലിമെയില്‍.കോ.യുകെ /dailymail.co.uk

ഓസ്‌ട്രേലിയയിലെ ഒരു എയർപോർട്ടിലാണ് ഈ രസകരമായ സംഭവം നടന്നത്. ചൈനയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിൽ എത്തി. പരിശോധന വേളയിൽ ഇയാളുടെ പക്കൽ 3 ലിറ്റർ പാൽ കണ്ടെത്തി. ദ്രാവക രൂപത്തിലുള്ള ഭഷ്യ വസ്തുക്കൾ 100മില്ലിയിൽ കൂടുതൽ കൈവശം കൊണ്ടുപോകുന്നത് നിയമവിരുദ്ധമായതിനാൽ ഉപേക്ഷിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

ഇത് കളയാൻ മനസ്സനുവദിക്കാതെ വന്നപ്പോൾ മറ്റൊരു വഴിയും ഇല്ലാതെ യുവാവ് ഒറ്റയടിക്ക് പാൽ കുടിക്കുകയിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് സംഭവം വൈറൽ ആയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button