Cricket

പരുക്ക് മൂലം കളിച്ചില്ല; രോഹിത് ശര്‍മ്മയ്ക്ക് നഷ്ടമായത് റെക്കോര്‍ഡ്

മുംബൈ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പരുക്കുമൂലം മുംബൈ ഇന്ത്യന്‍സിനായി നായകന്‍ രോഹിത് ശര്‍മ്മ കളിച്ചിരുന്നില്ല. മത്സരത്തില്‍ പുറത്തിരുന്നതോടെ അപൂര്‍വ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള സുവര്‍ണാസരം രോഹിതിന് നഷ്ടമായി.

ഐപിഎല്ലില്‍ ഒരു ടീമിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടത്തിനൊപ്പമെത്താനുള്ള അവസരമാണ് രോഹിതിന് നഷ്ടമായത്. മുംബൈ ഇന്ത്യന്‍സിനായി 133 മത്സരങ്ങളിലാണ് രോഹിത് തുടര്‍ച്ചയായി കളിച്ചത്. എന്നാല്‍ കിംഗ്സ് ഇലവനെതിരെ കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സുരേഷ് റെയ്നയുടെ(134) റെക്കോര്‍ഡിനൊപ്പം രോഹിതിന് എത്താമായിരുന്നു.

സുരേഷ റെയ്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് ഇത്രയും മത്സരം കളിച്ചത്. എന്നാല്‍ സ്ഥിരം നായകന്‍ കളിക്കാതിരുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു. രോഹിതിന് പകരം കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button