KeralaLatest News

വയനാട്ടിലെ കിസാന്‍ മാര്‍ച്ച്, സിപിഎമ്മിന്റെ തീരുമാനം രാഷ്ട്രീയ അശ്ലീലമെന്ന് വിടി ബല്‍റാം

പാലക്കാട്: വയനാട്ടില്‍ കിസാന്‍ മാര്‍ച്ച് സംഘടിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം രാഷ്ട്രീയ അശ്ലീലമെന്ന് തൃത്താല എംഎല്‍എ വിടി ബല്‍റാം .

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താന്‍ കര്‍ഷക സമരം സംഘടിപ്പിക്കുന്ന സിപിഎം ഇതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയമായി സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ ശക്തമായ സമരം നടത്തിയിട്ടും കേരളത്തില്‍ എന്തുകൊണ്ടാണ് ഇക്കാലയളവില്‍ കര്‍ഷക സമരങ്ങള്‍ നടത്താതിരുന്നതെന്ന് ചോദിച്ച അദ്ദേഹം, മോദി സര്‍ക്കാരിനെ രക്ഷപ്പെടുത്താനാണ് സിപിഎം വയനാട്ടില്‍ മാത്രം കിസാന്‍ മാര്‍ച്ച് നടത്തുന്നതെന്നും പറഞ്ഞു.മോദി മത്സരിക്കുന്ന വാരാണസിയില്‍ സിപിഎമ്മിന് സമരമുണ്ടോ?

കേരളത്തില്‍ത്തന്നെ ബിജെപി ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ പാലക്കാട്ടോ സിപിഎമ്മിന് കര്‍ഷക സമരം പോയിട്ട് ഏതെങ്കിലും തരത്തിലുള്ള സമരമുണ്ടോയെന്നും വിടി ബല്‍റാം ചോദിച്ചു.

വിടി ബല്‍റാമിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

https://www.facebook.com/vtbalram/posts/10156548077784139

shortlink

Related Articles

Post Your Comments

Related Articles


Back to top button