Latest NewsIndia

വോ​ട്ടു ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​നി​ടെ വ​സ്തു ഇ​ട​പാ​ടു​കാ​രനെ വെടിവെച്ച് കൊലപ്പെടുത്തി

ഗാ​സി​യാ​ബാ​ദ്: വോ​ട്ടു ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​നി​ടെ വ​സ്തു ഇ​ട​പാ​ടു​കാ​രനെ വെടിവെച്ച് കൊലപ്പെടുത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ കാ​സി​പു​ര സ്വ​ദേ​ശി വി​പി​ന്‍ (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ടു​ബ സ്വ​ത്ത് ഭാ​ഗം​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തിനു കാരണം.

വ്യാ​ഴാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു പോ​കവേ പ്ര​തി​ക​ള്‍ വി​പി​നെ ത​ട​യുകയും വീ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞോ​ടി​യ ഇയാളുടെ നേർക്ക് ആ​റു ത​വ​ണ നി​റ​യൊ​ഴി​ക്കു​ക​യുമായിരുന്നു. സംഭവത്തിൽ വി​പി​ന്‍റെ ഇ​ള‍​യ സ​ഹോ​ദ​ര​ന്‍ ദു​ഷ്യ​ന്ത്, ഇ​യാ​ളു​ടെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് ഇ​ന്ദ​ര്‍​വീ​ര്‍, മ​ക്ക​ളാ​യ ആ​ദി​ത്യ, ആ​ര്യ എ​ന്നി​വ​ര്‍​ക്കെ​തി​രെ പോലീസ് കേസ് എടുത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button