Latest NewsIndia

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും അമ്മാവനും ചേർന്ന് നിരന്തര പീഡനം: ‘അമ്മ അമ്മാവനെതിരെ പരാതി നൽകിയപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അമ്മയോട് സഹികെട്ടപ്പോൾ പെൺകുട്ടി അമ്മാവൻ പീഡിപ്പിക്കുന്ന കാര്യം അറിയിച്ചപ്പോഴാണ് അവർ പരാതി നൽകിയത്.

മംഗളുരു: 17കാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് ഒരു വർഷത്തോളം നിരന്തരം പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടിയെ ഇരുവരും ക്രൂരമായി പീഡനത്തിന് ഇരയാക്കി വരികയായിരുന്നു. മംഗളുരുവിലെ ബന്ദ്‌വാലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയോട് സഹികെട്ടപ്പോൾ പെൺകുട്ടി അമ്മാവൻ പീഡിപ്പിക്കുന്ന കാര്യം അറിയിച്ചപ്പോഴാണ് അവർ പരാതി നൽകിയത്.

തന്റെ സഹോദരന്റെ പേരിൽ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തറിയുന്നത്. അമ്മാവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയെ പിതാവും പീഡനത്തിന് ഇരയാക്കി വരികയിരുന്നു എന്ന് വ്യക്തമായി.പെണ്‍കുട്ടിയെ അച്ഛന്‍ പീഡനത്തിനിരയാക്കുന്നുണ്ട് എന്ന് വ്യക്തമായതോടെയാണ് താന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത് എന്ന് പിടിയിലായ അമ്മാവന്‍ പൊലീസില്‍ മൊഴി നല്‍കി.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button