Latest NewsTechnology

ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍

വാഷിങ്ടന്‍ : നാസയുടെ വാദങ്ങളെ തള്ളി ഇന്ത്യയെ പിന്തുണച്ച് പെന്റഗണ്‍ രംഗത്ത്. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ പിന്തുണച്ചാണ് യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്തു കൊണ്ട് ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തി ലളിതമായ ചോദ്യം. ബഹിരാകാശത്തു നിന്നുള്ള ഭീഷണിയില്‍ ഉത്കണ്ഠയുള്ളതിനാല്‍ എന്നതാണു ഉത്തരം- യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ഇ ഹെയ്തന്‍ യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടു പറഞ്ഞു. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള ശേഷി വേണമെന്ന് അവര്‍ക്ക് തോന്നിയിരിക്കുമെന്നും ജോണ്‍ ഇ ഹെയ്തന്‍ പറഞ്ഞു.

ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യമാണു സൃഷ്ടിക്കുകയെന്നും നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറഞ്ഞതു പൂര്‍ണമായി തളളാതെയായിരുന്നു ഹെയ്തന്‍ ഈ ചോദ്യത്തിനു മറുപടി നല്‍കിയത്. അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന കൂടുതല്‍ പരീക്ഷണങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമിയില്‍നിന്നു 300 കിലോമീറ്റര്‍ മാത്രം അകലെയുളള കൃത്രിമോപഗ്രഹമാണു ഉപഗ്രഹവേധ മിസൈല്‍ ഉപയോഗിച്ചു ഇന്ത്യ തകര്‍ത്തത്. ബഹിരാകാശ നിലയത്തില്‍നിന്നും ഏറെ താഴെയാണു ഉപഗ്രഹം സ്ഥിതി ചെയ്തിരുന്നതെങ്കിലും ചിതറിയ ഉപഗ്രഹത്തിന്റെ 24 കഷ്ണങ്ങള്‍ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേക്ക് എത്തിയെന്നും പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനമാണു വര്‍ധിപ്പിച്ചതെന്നും ജിം ബ്രൈഡന്‍സ്റ്റൈന്‍ അഭിപ്രായപ്പെട്ടിരുന്നു

ഭാവിയിലെ മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തിനു ഇത്തരം പ്രവൃത്തികള്‍ ഗുണകരമല്ലെന്നും ഭയാനകരമായ സാഹചര്യമാണു നിലവില്‍ ഉളളതെന്നും ജിം ബ്രൈഡന്‍സ്റ്റൈന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button