Latest NewsNews

പ്രധാനമന്ത്രിയായി മോഹന്‍ലാല്‍; കാപ്പാന്റെ ടീസറിന് മികച്ച പ്രതികരണം

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്‍ എന്ന ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഗംഭീര പ്രതികരണമാണ് പുറത്തിറങ്ങിയതിന് ശേഷം ടീസറിന് ലഭിക്കുന്നത്. മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒരുമിക്കുന്ന ചിത്രത്തില്‍ ആര്യ, സമുദ്രക്കനി, സായേഷ, ബോമന്‍ ഇറാനി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഗസ്റ്റില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിനായി ഹാരിസ് ജയരാജ് സംഗീതവും അഭിനന്ദന്‍ രാമാനുജം, എം.എസ് പ്രഭു എന്നിവര്‍ ഛായാഗ്രഹണവും ആന്തണി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button