News

‘ഇതാണ്‍ടാ പൊലീസ്’, സ്വന്തം ജീവന്‍ പണയംവെച്ച് വൃദ്ധയുടെ ജീവന്‍ രക്ഷിച്ചു

വര്‍ക്കല: പോലീസുകാരന്റെ ധൈര്യം വൃദ്ധയുടെ ജീവന്‍ രക്ഷിച്ചു. വര്‍ക്കല പ്ലാറ്റ്‌ഫോീ ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം റയില്‍വേ പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷിന്റെ സമയോചിതമായ ഇടപെടലിലൂടെ ട്രെയിന്‍ യാത്രക്കാരിയായ വ്യദ്ധയുടെ ജീവന്‍ തിരിച്ചു കിട്ടുകയായിരുന്നു. സംഭവം കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജാണ് പുറത്തു വിട്ടത്. പോസ്റ്റിന് നിരവധി കമന്റുകളാണ് വരുന്നത്. രാജേഷിന് അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പോലീസുകാരന്റെ ധൈര്യം വൃദ്ധയുടെ ജീവന്‍ രക്ഷിച്ചു

വര്‍ക്കല പ്ലാറ്റ്‌ഫോo ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം റയില്‍വേ പോലീസ് സ്റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ട്രെയിന്‍ യാത്രക്കാരിയായ വ്യദ്ധയുടെ ജീവന്‍ രക്ഷപ്പെട്ടത്.

ഇന്നലെ (13-04-19) നാഗര്‍കോവില്‍- പുനലൂര്‍ പാസഞ്ചര്‍ യാത്രക്കാരിയായ ലീനാമ്മ ഔസേപ്പ് കുടുംബത്തോടൊപ്പം കന്യാകുമാരിയില്‍ നിന്നുo വരുന്ന വഴിക്ക് വര്‍ക്കല സ്റ്റേഷനില്‍ എത്തിയപ്പോള്‍ വെള്ളം വാങ്ങുന്നതിനായി മകള്‍ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ ട്രയിന്‍ പുറപ്പെട്ടു തുടങ്ങി. മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ ലീനാമ്മ ഔസേപ്പ് കാല്‍ സ്ലിപ്പ് ആയി ട്രയിനില്‍ തൂങ്ങിക്കിടന്ന് നിലവിളിക്കുകയായിരുന്നു. സംഭവം കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കാന്‍ മാത്രമേ ബന്ധുക്കള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും കഴിഞ്ഞുള്ളു. ഇതിനിടെ ലീനാമ്മയുടെ രണ്ടു കാലുകളും പാളത്തിനും ട്രയിനിനും ഇടയില്‍ അകപ്പെട്ടു പോയിരുന്നു. ഈ സമയം ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന CPO രാജേഷ്, ട്രയിനിനൊപ്പം ഓടി ലീനാമ്മയെ പിടിച്ചു വലിച്ച് പുറത്ത് എത്തിക്കുകയായിരുന്നു. സ്വന്തം ജീവന്‍ പോലും പണയം വച്ച് യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ച രാജേഷിന്റെ പ്രവര്‍ത്തിയെ യാത്രക്കാരും റയില്‍വേ ജീവനക്കാരും മുക്തകണ്ം പ്രശംസിച്ചു.

https://www.facebook.com/keralapolice/photos/a.135262556569242/2095501023878709/?type=3&__xts__%5B0%5D=68.ARAiAdxI4EcqaDGfdhDW6IR3c_I6j20ov7ZlVtw0UTrzraHKgNygWeFGJS017Zt7_FIBLY7MrzT7bKxbqwFZ2tPQov0CqCFxLArvtfnSByvk6tKZnPwalGPDWesd6bVVjHTpcoMwG5Kens1dXHbbofr3nV_UccCRM7jdXxFafFe1LPy20Ws42V_hSocLg5RuSrQjJKvmOhxqCytyiQOe3MhOO_u0m_QSX48B7mVEimJrOfJ1SWrRBnh9O3kllaBHct3sS_HpUylKn5bOzEoKRq-azAGKQ0Jmqak9aef9uBkR0tITM5I8FGw2IP7F52kNL7LskX9BvsBR9yNgKSvYxSvyEw&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button