Life Style

കുരുമുളക് കൊണ്ട് അമിതവണ്ണം കുറയ്ക്കാം..

ശരീരഭാരം കുറക്കാന്‍ ദൃഢനിശ്ചയവും ക്ഷമയും വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല. ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ചില സുഗന്ധ വ്യഞ്ജനങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിലൊന്നാണ് കുരുമുളക്.

രുചിയില്ലാത്ത പലവിഭവങ്ങള്‍ക്കും ആസ്വാദ്യത നല്‍കാന്‍ കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങള്‍ കുരുമുളകിനുണ്ട്. ശരീര വണ്ണം കുറക്കുന്നതിനും പോഷണപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതും ഉള്‍പ്പെടെയുള്ള ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട്. വിറ്റാമിന്‍ എ, കെ, സി, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാല്‍ സമ്പന്നമാണ് കുരുമുളക്. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന് സഹായിക്കുന്ന ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. എരിവുള്ള ഭക്ഷണം ശരീരത്തിലെ പോഷണ പ്രവര്‍ത്തനത്തെ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button