Latest NewsElection NewsIndia

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി•മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായിരുന്ന ഷക്കീല്‍ അഹമ്മദ് കോണ്‍ഗ്രസ് വിട്ടു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

‘കോൺഗ്രസ്സ് വക്താവ് എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നു. ബിഹാറിലെ മധുബനി ലോക്സഭാ മണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അടുത്ത ദിവസം തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുകയാണ്’ – അഹമ്മദ് വ്യക്തമാക്കി.

മധുബനി ലോക്സഭാ സീറ്റ് വി.ഐ.പി സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

Tags

Post Your Comments


Back to top button
Close
Close