KeralaLatest News

വിഷുദിനത്തില്‍ ബൈക്ക് അപകടം : സുഹൃത്തുക്കള്‍ക്ക് ദാരുണ മരണം

കൂത്തുപറമ്പ് : വിഷുദിനത്തില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ സുഹൃത്തുക്കള്‍ക്കായ രണ്ട് പേര്‍ക്ക് ജീവന്‍ പൊലിഞ്ഞു. കൂത്തുപറമ്പില്‍ ഉണ്ടായ ബൈക്ക് അപകടത്തിലാണ് യുവാക്കള്‍ കൊല്ലപ്പെട്ടത്

പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ് (20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ ഒരുമണിയോടെ കൂത്തുപറമ്പ് പുറക്കളം പോസ്റ്റാഫീസ് സ്റ്റോപ്പിനടുത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ഭാഗത്തേക്കു പോവുകയായിരുന്ന പള്‍സറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരുടേയും മൃതദേഹങ്ങള്‍ തലശ്ശേരി, കൂത്തുപറമ്പ് ആശുപത്രി മോര്‍ച്ചറികളിലാണ് ഉളളത്.

Tags

Post Your Comments

Related Articles


Back to top button
Close
Close