KeralaLatest News

ട്യൂബ് മൈലാഞ്ചി കൈയിലിട്ട പെണ്‍കുട്ടിയുടെ കൈയ്ക്ക് സംഭവിച്ചത് ഇങ്ങനെ

ആലുവ : ട്യൂബ് മൈലാഞ്ചി വാങ്ങി കൈയിലണിഞ്ഞ പെണ്‍കുട്ടിയുടെ കൈ പൊള്ളി വീര്‍ത്തു. ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ യുവതിയ്ക്കാണ് അഴകിനു വേണ്ടി മൈലാഞ്ചിയിട്ടതു വിനയായി തീര്‍ന്നത്. പൊള്ളിവീര്‍ത്ത കൈത്തണ്ടയും വിരലുകളും മൂന്നാഴ്ച കഴിഞ്ഞിട്ടും പൂര്‍ണ സുഖം പ്രാപിച്ചിട്ടില്ല. അധ്യാപികയായ മുപ്പത്തിരണ്ടുകാരി കടയില്‍ നിന്നു വാങ്ങിയതാണ് പേസ്റ്റ് രൂപത്തിലുള്ള മൈലാഞ്ചി. പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും ഉണങ്ങും. തുടര്‍ന്നു സ്റ്റിക്കര്‍ പോലെ പറിച്ചെടുക്കാം. വരകളും പൂക്കളും അതിനകം ടാറ്റൂ പോലെ പതിയും. രാത്രിയാണ് മൈലാഞ്ചിയിട്ടത്.പിറ്റേന്നു രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി.

താമസിയാതെ കൈ നീരുവച്ചു വീര്‍ത്തു. വളയും മോതിരങ്ങളും അതില്‍ കുടുങ്ങി. കളമശേരിയിലെ ത്വക്രോഗ വിദഗ്ധയുടെ ചികില്‍സയിലാണിപ്പോള്‍. യുവതി ഗര്‍ഭിണിയായതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ നിയന്ത്രണമുള്ളതുകൊണ്ടാണ് സുഖം പ്രാപിക്കാന്‍ താമസം നേരിട്ടത്. ഓയിന്‍മെന്റ് മാത്രമേ പുരട്ടാനാവൂ. മൈലാഞ്ചിയിലെ കൃത്രിമ രാസപദാര്‍ഥങ്ങള്‍ ചര്‍മം വലിച്ചെടുത്തതാണ് പൊള്ളലിനു കാരണമെന്നു ഡോക്ടര്‍ പറഞ്ഞു.

Tags

Post Your Comments

Related Articles


Back to top button
Close
Close