KeralaLatest News

മഹാപ്രളയത്തെയും കാർഷിക രംഗത്തെയും ഓർമപ്പെടുത്തികൊണ്ട് വിഷു ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : മഹാപ്രളയത്തെയും കാർഷിക രംഗത്തെയും ഓർമപ്പെടുത്തികൊണ്ട് ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിഷു ആശംസകള്‍ നേർന്നു.കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് വിഷു ഊര്‍ജ്ജം പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ലോകത്തെങ്ങുമുള്ള എല്ലാ മലയാളികൾക്കും ആഹ്ലാദകരമായ വിഷു ആശംസ നേരുന്നു. നന്മയുടെയും പുരോഗതിയുടെയും സ്നേഹത്തിന്റെയും സന്ദേശവുമായെത്തുന്ന വിഷു മലയാളികളുടെ കൊയ്ത്തുത്സവം കൂടിയാണ്. മഹാപ്രളയത്തിൽ തകർന്ന കേരളത്തിന്റെ കാർഷിക മേഖലയെ വീണ്ടെടുക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് നല്ല ഫലം കണ്ടു തുടങ്ങിയെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. കുട്ടനാട്ടിലും പാലക്കാട് മേഖലയിലും ഇക്കൊല്ലം നെല്ലിന് റെക്കോർഡ് വിളയാണ്. കൃഷി അഭിവൃദ്ധിപ്പെടുത്താനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഊർജമാവട്ടെ വിഷുവിന്റെ സന്ദേശം.

https://www.facebook.com/PinarayiVijayan/photos/a.969029933188837/2229564943801990/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button