Election NewsLatest NewsIndiaElection 2019

അയ്യപ്പന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് എന്ത്‌ പെരുമാറ്റച്ചട്ടമെന്ന് സുഷമ സ്വരാജ്

ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പോരാട്ടം നടത്തി.

തൃശൂർ : ശബരിമല വിഷയം പരാമർശിക്കാതെ പോകരുതെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.അയ്യപ്പഭക്തർക്കൊപ്പം അടിയുറച്ച നയമാണ് ബിജെപി സ്വീകരിച്ചത്.എന്നാൽ ഭക്തരുമായി ഏറ്റുമുട്ടൽ നയമാണ് പിണറായി സർക്കാർ സ്വീകരിച്ചത്. ഇഷ്ടദൈവത്തിന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അത്ഭുതകരമെന്ന് സുഷമ സ്വരാജ് പറഞ്ഞു. ഭക്തന്‍മാരായ ആളുകള്‍ക്ക് അവര്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റില്ല. ഈ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ അത്ഭുതമാണ്.

ഇതിന്റെ പേരില്‍ നോട്ടീസ് അയച്ച തെരഞ്ഞടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടങ്ങള്‍ മനസ്സിലാകുന്നില്ലെന്നും സുഷമ പറഞ്ഞു. ശബരിമലയില്‍ എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് വ്യക്തതതയില്ല. അതുകൊണ്ടാണ് ഇക്കാര്യം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം ഇല്ലാതെ പോയത്. ഈ വിഷയത്തില്‍ ബിജെപി കേവലം അധരവ്യായാമമല്ല നടത്തിയത്. പകരം ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പോരാട്ടം നടത്തി.

ഇതിന്റെ പേരില്‍ നമ്മുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നൂറിലധികം കേസുകളുണ്ടെന്നും പ്രവർത്തകർക്കെതിരെ ആയിരക്കണക്കിന് കേസുകളുണ്ടെന്നും അവരെ വേട്ടയാടിയെന്നും സുഷമസ്വരാജ് ആരോപിച്ചു. ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും നൂറിലധികം കേസുകള്‍ ഉണ്ട്. യുവമോര്‍ച്ച പ്രസിഡന്റ് പ്രകാശ്ബാബുവിനെ രണ്ട് ദിവസം മുന്‍പാാണ് വിട്ടയച്ചത്. ദീര്‍ഘമായ പോരാട്ടത്തിന്റെ നാളുകളിലൂടെയാണ് നമ്മള്‍ കടന്നുപോയത്, ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തിലുളള അതിക്രമത്തിന് മുന്നില്‍ തലകുനിച്ചില്ല എന്നും സുഷമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button