International

ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ നടക്കും

ഇന്തോനേഷ്യ:ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്ന് നേരത്തെ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു.ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 19 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം നിര്‍വഹിക്കുക.

പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് ജോകോ വിദോദോയും മുന്‍ ജനറല്‍ പ്രഭോവോ സുബിയാന്തോയും തമ്മിലാണ് പ്രധാന മത്സരം. പേപ്പര്‍ ബാലറ്റിലാണ് വോട്ടെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിര്‍മാണ സഭയിലേക്കുള്ള പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് വോട്ടുകളാണ് ഒരാള്‍ ചെയ്യേണ്ടത്.

ഇതിനകം തന്നെ വിദേശങ്ങളില്‍ കഴിയുന്ന വോട്ടര്‍മാര്‍ക്കായി അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തെ തെരഞ്ഞെടുപ്പും വോട്ടെണ്ണലും നാളെ തന്നെ നടക്കുമെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം അടുത്ത മാസം മാത്രമെ ഉണ്ടാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button