Latest NewsNews

ജാന്‍വിയുടെ സുഹൃത്തിന്റെ ബൈക്ക് പൊലീസ് പൊക്കി

ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിക്കൊപ്പം ബിഗ് സ്‌ക്രീനിലെത്തിയ ഇഷാന്‍ ഖട്ടട്ടിന്റെ ബൈക്ക് പൊലീസ് പൊക്കി. ‘ദഡക്ക്’ എന്ന ഒരൊറ്റ ചിത്രംകൊണ്ട് പ്രേഷകരുടെ ആരാധനപാത്രമായി മാറിയ ഇഷാന്‍ നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്തതതിനാലാണ് പൊലീസ് താരത്തിന്റെ ബൈക്ക് ട്രാഫിക്ക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. താരം ബൈക്ക് ഓടിക്കുന്നതിന്റേയും പൊലീസ് ബൈക്ക് ട്രക്കില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. സൈറത്ത് എന്ന പ്രശസ്ത മറാത്തി ചിത്രത്തിന്റെ ഹിന്ദിപ്പതിപ്പാണ് ദഡക്ക്. ജാന്‍വിയും ഇഷാനും ചേര്‍ന്ന അഭിനയിച്ച് തകര്‍ത്ത ചിത്രം ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. 75 കോടിയിലധികമാണ് ചിത്രത്തിന്റെ കളക്ഷന്‍. അതേസമയം 500 രൂപ പിഴ അടച്ചാണ് ഇഷാന്‍ ബൈക്ക് സ്റ്റേഷനില്‍ നിന്നും ഇറക്കിയത്.

https://www.instagram.com/p/BwOhvsjloNT/

shortlink

Related Articles

Post Your Comments

Related Articles


Back to top button