Cricket

ഐപിഎല്ലില്‍ രാജസ്ഥാനും പഞ്ചാബും ഇന്ന് നേര്‍ക്കുനേര്‍

മൊഹാലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ നേരിടും. രാത്രി എട്ടിന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ ആണ് മത്സരം.

ജോസ് ബട്‌ലര്‍, അജിങ്ക്യ രഹാനെ, മലയാളിതാരം സഞ്ജു സാംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരാണ് രാജസ്ഥാന്റെ പ്രതീക്ഷ.ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍ എന്നിവരിലാണ് പഞ്ചാബിന്റെ ബാറ്റിംഗ് പ്രതീക്ഷ . ബൗളിംഗ് കരുത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്.

നേരത്തെ ജയ്പൂരില്‍ ഏറ്റുമുട്ടിയപ്പോള്‍ മങ്കാദിങ് വിവാദത്തിലൂടെ പഞ്ചാബ് ജയിച്ചിരുന്നു.ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏഴാം തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button