Business

ഓഹരി വിപണിയിൽ ഉണർവ് : നേട്ടത്തിൽ ആരംഭിച്ചു

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. സെന്‍സെക്‌സ് 39078ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 11741ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 546 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 156 ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, കോള്‍ ഇന്ത്യ, ഐസിഐസിഐ, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്

Tags

Post Your Comments


Back to top button
Close
Close