Latest NewsKerala

പെൺകുട്ടികളുടെ ദേഹത്ത് പെട്രോളൊഴിച്ച പ്രതി പിടിയിൽ

കൊച്ചി : പെൺകുട്ടികളുടെ ദേഹത്ത് പെട്രോളൊഴിച്ച പ്രതി പിടിയിൽ കൊച്ചി പനമ്പള്ളി നഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്.പാലക്കാട് സ്വദേശി മനു ആണ് പിടിയിലായത്. സംഭവത്തിനു ശേഷം അബുദാബിയിലേക്ക് കടന്ന ഇയാളെ പോലീസ് തന്ത്രപരമായി വിളിച്ചു വരുത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മാർച്ച് പതിനഞ്ചിനു വൈകിട്ട് ആണ് പെൺകുട്ടികളുടെ വാഹനം തടഞ്ഞു നിർത്തി യുവാവ് പെട്രോൾ ഒഴിച്ചത്. ഇവരിൽ ഒരാൾ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ആറ് മാസം മുൻപാണ് കോട്ടയം, ഊട്ടി സ്വദേശികളായ പെൺകുട്ടികൾ കൊച്ചിയിൽ എത്തിയത്. പ്രണയമോ അതുമായി ബന്ധപ്പെട്ട തർക്കങ്ങളോ ആരുമായും ഇല്ലെന്ന് മുമ്പ് ഇവർ പോലീസിനോട് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button