Latest NewsKerala

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂർ ആശുപത്രി വിട്ടു

തിരുവനന്തപുരം: തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ തിരുവനന്തപുരം കോൺഗസ് സ്ഥാനാർത്ഥി ശശി തരൂർ ആശുപത്രി വിട്ടു. എട്ട് സ്റ്റിച്ചുകളോടെയാണ് തരൂർ ആശുപത്രി വിടുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടതായി തരൂർ പറഞ്ഞു.

ഇങ്ങനെയൊരു അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് അറിയില്ല. അതിനാൽ അന്വേഷണം വേണം. ഡിസിസി പ്രസിഡന്‍റ് പൊലീസിന് കത്തെഴുതിയിട്ടുണ്ട്. പലരും ഈ സംഭവത്തെച്ചൊല്ലി അസ്വസ്ഥരായി. ജീവിതത്തിൽ ഇതുവരെ തുലാഭാരം പൊട്ടി വീഴുന്നതിനെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ് എൺപത്തി മൂന്ന് വയസ്സുള്ള എന്‍റെ അമ്മ പറഞ്ഞത്, ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. എനിക്കല്ലെങ്കിൽ നാളെ വേറെ ഒരാൾക്ക് ഇങ്ങനെയൊരു അപകടം ഉണ്ടാകരുതല്ലോ എന്ന് തരൂർ വ്യക്തമാക്കി.

വിശ്രമം വേണമെന്നു ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്ന തിനാൽ രണ്ട് ദിവസത്തേക്ക് പ്രചാരണപരിപാടികളിൽ പങ്കെടുക്കില്ല. വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന രാഹുൽ ഗാന്ധിയുടെ പൊതുപരിപാടിയിൽ ശശി തരൂർ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button