CinemaEntertainmentNews

ടൊവിനോയുടെ കല്‍ക്കി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

 

ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കല്‍ക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസിങ് ദിവസവും പുറത്തുവിട്ടു. ആഗസ്റ്റ് എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്. എസ്ര,തരംഗം എന്നീ സിനിമകള്‍ക്കു ശേഷം ടൊവിനോ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി.

ജേക്ക്‌സ് ബിയോയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഗൗതം ശങ്കറാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close