News

ജാനുവായി ഭാവന തിളങ്ങി; 96 കന്നഡ റീമേക്ക് ട്രെയിലര്‍

വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 വന്‍ വിജയം നേടിയിരുന്നു. 96ന്റെ കന്നഡ റീമേക്കും വന്‍ വിജയം നേടിയേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കന്നഡ പതിപ്പിന്റെ ചിത്രീകരണം അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. ജാനുവായി മലയാളി താരം ഭാവനയും റാം ആയി ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും നായക വേഷത്തില്‍ എത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. തമിഴ് പതിപ്പിനോട് നീതി പുലര്‍ത്തുന്ന തരത്തിലുളള രംഗങ്ങളാണ് 99 ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്.

കന്നഡത്തിലെ പ്രമുഖ സംഗീത സംവിധായകന്‍ അര്‍ജുന്‍ ജന്യയാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. പ്രീതം ഗബ്ബിയാണ് സിനിമ കന്നഡയില്‍ സംവിധാനം ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button