Cricket

ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം; ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടമാണ് നടക്കുക.ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ഹൈദരാബാദില്‍ രാത്രി എട്ട് മണിക്കാണ് മത്സരം.

എട്ട് കളിയില്‍ ഏഴിലും ജയിച്ച സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമാക്കാനാണ്ഇന്ന് ശ്രമിക്കുക. ഏഴ് കളിയില്‍ ആറ് പോയിന്റാണ് ഹൈദരാബാദിന് ഉള്ളത്

തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് കളത്തിലിറങ്ങുന്നത്. വാര്‍ണറും ബെയര്‍‌സ്റ്റോയും ഒഴികെയുള്ള ബാറ്റ്‌സ്മാന്മാരുടെ മോശം ഫോം ഹൈദരാബാദിന് തിരിച്ചടിയായേക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close