KeralaLatest News

മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു

ഇടുക്കി:  വേനല്‍ മഴയില്‍ മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടര്‍ തുറന്നു വിട്ടു. അഞ്ച് ക്യുമെക്‌സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. 1758.69 മീറ്റര്‍ ആണ് കുണ്ടള അണക്കെട്ടിന്റെ സംഭരണശേഷി. നീരൊഴുക്ക് വര്‍ദ്ധിച്ച്‌ ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതോടെയാണ് ഇന്ന് ഷട്ടര്‍ ഉയര്‍ത്തിയത്.

മറ്റ് അണക്കെട്ടുകളില്‍ ജലം ശോഷണമുളളപ്പോഴാണ് കുണ്ടള അണക്കെട്ടില്‍ ജ ലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് അമ്ബത് ശതമാനത്തില്‍ താഴെയാണ്. ഇടുക്കി അണക്കെട്ടിലും അതിവേഗമാണ് ജലനിരപ്പ് താഴുന്നത്.

കുണ്ടള ഡാമിന്റെ വൃഷ്ടിപ്രപദേശത്ത് ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്നാണ് നീരൊഴുക്ക് വര്‍ദ്ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തത്. മുതിരപ്പുഴയാറിലേക്ക് ഒഴുകി എത്തുന്ന ഈ വെളളം പുഴയില്‍ നേരിയ ജലപ്രവാഹം മാത്രമേ ഉണ്ടാക്കൂ എന്നാണ് കണക്കാക്കല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button