Latest NewsElection NewsIndia

ലഖ്‌നൗവില്‍ വോട്ടുമറിക്കാന്‍ രാജ്‌നാഥ് സിംഗിനെതിരെ ശക്തര്‍

ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിസഭയിലെ കരുത്തനുമായ രാ്ജ്‌നാഥ് സിംഗ് മത്സരിക്കുന്ന ലഖ്‌നൗ മണ്ഡലത്തില്‍ അദ്ദേഹത്തിന് എതിര്‍ക്കേണ്ടത് നിസാര സ്ഥാനാര്‍ത്ഥികളെയല്ല. ഒരാള്‍ അധ്യാത്മിക ഗുരു. മറ്റൊരാള്‍ പഴയ ബോളിവുഡ് നടന്റെ ഭാര്യ.

ബിജെപി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയായിരുന്നു രാജ്ന്ഥാ സിംഗിന്റെ എതിരാളി. ഇതിന് പിന്നാലെ ഒട്ടേറെ അനുയായികളുള്ള ആചാര്യ പ്രമോദ് കൃഷ്ണയും സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തിലെത്തി. ഹിന്ദുമതവികാരം കാത്തുസൂക്ഷിക്കുന്ന ബിജെപിക്ക്  മുമ്പും അധ്യാത്മിക ആചാര്യന്‍ പ്രമോദ് കൃഷ്ണ എതിര്‍സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. സംഭലില്‍ ആശ്രമം നടത്തുന്ന ഇദ്ദേഹം 2014 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. മോദിയെ ഇന്ത്യന്‍ മുജാഹിദ്ദീനുമായി താരതമ്യം ചെയ്ത് മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തി കൂടിയാണിദ്ദേഹം.

അദ്ദേഹം സമാജ് വാദി ബഹുസമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥതിയാണ് പൂനം സിന്‍ഹ. എസ്പിയില്‍ ചേര്‍ന്നതിന് ശേഷമാണ് സ്ഥാനാര്‍ത്ഥിയായത്. അതേസമയം ആരൊക്കെ സ്ഥാനാര്‍ത്ഥിയായാലും മണ്ഡലം തങ്ങള്‍ക്കൊപ്പമാണെന്ന ശുഭാപ്തിവിശ്വാസമുണ്ട് ബിജെപിക്ക്.

91 മുതല്‍ ബിജെപിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ലഖ്‌നൗ. 2009 വരെ വാജ്‌പേയിയായിരുന്നു ഇവിടെ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button