CinemaNewsEntertainment

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്യാനെത്തിയ വിജയുടെ ഫോട്ടോസ് വൈറല്‍

 

സിനിമാ മേഖലയില്‍ നിന്നുളളവരും തിരക്കുകളില്‍ നിന്ന് മാറി തങ്ങളുടെ സമ്മതിദാനവകാശം രേഖപ്പെടുത്താന്‍ ഇന്ന് തമിഴ്നാട്ടിലെ പോളിംഗ് ബൂത്തില്‍ എത്തിയിരുന്നു. തെന്നിന്ത്യയില്‍ തിരവധി താരങ്ങളാണ് വോട്ടു രേഖപ്പെടുത്താന്‍ എത്തിയത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് മുതല്‍ വിജയ്, സൂര്യ ജ്യോതിക, അജിത്ത്,ശാലിനി തുടങ്ങി നിരവധി താരങ്ങള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

എന്നാല്‍ വോട്ട് ചെയ്യാന്‍ എത്തിയ നടന്‍ വിജയിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒട്ടും താര ജാഢയില്ലാതെ സാധരണക്കാരനായി തിരക്കേറിയ ക്യൂവില്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

സെലിബ്രിറ്റി ആയിരുന്നിട്ടുകൂടിയും ഈ കൊടും വെയിലത്ത് സാധരണ വോട്ടര്‍മാരെപ്പോലെ ക്യൂ നിന്നാണ് വിജയ് വോട്ട് ചെയ്തത്. ചെന്നൈ സൗത്ത് മണ്ഡലത്തിലെ വോട്ടറായ നടന്‍ വിജയ് അഡയാര്‍ പോളിങ്ങ് സെന്‍ഡ്രലിലാണ് വോട്ട് രേഖപ്പെടുത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button