Latest NewsKerala

ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാർ

തിരുവനന്തപുരം: ഹൃദ്രോഗ ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ ഇന്നലെ രാത്രിയിൽ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. നാലു ദിവസം പ്രായമായ നവജാത ശിശു തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

കുഞ്ഞിന്‍റെ ശസ്ത്രക്രിയ എന്ന് നടത്തണമെന്നതില്‍ തീരുമാനമായിട്ടില്ല. ശസ്ത്രക്രിയ ആവശ്യമാണെങ്കിലും കുട്ടിയുടെ ആരോഗ്യനില അനുസരിച്ചായിരിക്കും എന്ന് ശസ്ത്രക്രിയ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഹൃദ്രോഗ വിദഗ്ധരും ശസ്ത്രക്രിയ വിദഗ്ധരും അടങ്ങുന്ന സംഘം കുട്ടിയെ നിരീക്ഷിച്ചു വരികയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന്റെ ചികിത്സ നടത്തുന്നത്.

Tags

Post Your Comments


Back to top button
Close
Close